അധ്യാപകരുടെ രചനകള്‍

.കവിത
അജേഷു. കെ
യാത്രാമദ്ധ്യേ

മഴയേറെ പെയ്യുമ്പോള്‍ നിറയുമവള്‍തന്‍
മനവുമീ പുഴയുമാതിലേറെ, പണ്ട്
പുഴ ഒഴുകുവാനുള്ളതല്ല ഒഴുക്കുവാനുള്ളതാന്ന്‍
എന്തും എപ്പോഴും
ഒരു നാള്‍ അവളും പുഴയിലൂടെ ഒഴുകി നടന്നു
പിന്നാരോ പറഞ്ഞു കേട്ടു
ഒഴുകിയതല്ല ഒഴുക്കിയതാന്നെന്ന്‍
ഒഴുക്കു നിലച്ച അവശേഷിപ്പില്‍
ബലിക്കാക്ക കൊക്ക് പിളര്‍ത്തി
പാതയോരത്ത് തെറിച്ചു വീണ

ശുദ്ധ ജലപ്പാട്ടയില്‍
അവള്‍ക്ക് പറയാനുള്ളത് കുടുങ്ങിക്കിടന്നു
പാട്ടയിലെ അവസാന തുള്ളിയും
കവിള്‍ ഒന്നിനാല്‍ തീര്‍ത്തു
അയാളപ്പോള്‍ അലയുകയായിരുന്നു
ഒരു പുഴ തേടി
അടുത്ത ഇരയെ ഒഴുക്കിയിടാന്‍