കുട്ടികളുടെ രചനകള്‍


.കവിത
കീര്‍ത്തി എസ് ബാബു



പുതുയുഗം തേടി

സമാധാനതിന്‍ ചിറകറ്റ പ്രാവുകളെ
ഇനിയെന്നു നാം നേര്‍വഴി വന്നു ചേരും
കുസ്രിതികുരുന്നായി വടരെണ്ടാതാണ് നാം
വാള്‍ത്തല മൂര്ചില്‍ പിടഞ്ഞിറാതെ
കേട്ടുവോ നീയാ മാത്രുഹൃടയതിന്‍ തേങ്ങലുകള്‍
കണ്ടുവോ നീയാ പട്ടിണിപ്പാവങ്ങളെ
പ്രതികാരത്തിന്‍ ചിതലരിച്ച ആ വഴികളിലേക്ക്
ഞാന്‍ നോക്കി നിന്ന്
ഈ യന്ത്രവല്‍ക്ക്ര്‍ത്ത ലോകത്തില്‍
ഞാന്‍ കണ്ടത് ചോരയുടെ ചുവപ്പായിരുന്നു
ഞാന്‍ കേട്ടത് ദീബരോധനങ്ങലായിരുന്നു
വാള്‍തലപ്പുകള്‍ ഇന്നും
ച്ചുടുചോരയ്കു വേണ്ടി ദാഹിക്കുന്നു
പീടികച്ചുവരുകള്‍ക്കും
കനുമിഴിക്കുന്ന ഇരുലന്‍
രാത്രികള്‍ക്കും മറയില്‍
രക്ത ദാഹിയായ ചെന്നയയെപോള്‍
അവന്‍ നമ്മെയും കാതിരുപ്പുന്ദ്
വ്യക്ര്‍ഹി വൈരാഗ്യങ്ങള്‍ക്കും
സമുദായ വേര്തിരുവുകള്‍ക്കും
ഇവിടെ കൈതാങ്ങായത്
രക്തം ചീന്തുന്ന പാട്ടനങ്ങലായിരുന്നു
ഇനിയെങ്കിലും നമുക്ക് കൈകോര്‍ക്കാം
പ്രതികാരങ്ങളും നീറുന്ന മനസ്സുകളും
ഇല്ലാത്ത പുതുയുഗതിനായ്
പുത്തന്‍ ഉണര്വോറെ
കാല്പാടുകള്‍ പതിപ്പിക്കാം
ചോരയുടെ ചുവപ്പില്‍ നിന്നും
സമാധാനത്തിന്റെ വെളിച്ചത്തിനായ്‌
നമുക്ക് യാത്ര തുടരാം

                                                                                                                                                                              












മുഹമ്മദ്‌
മൗനം
വാക്കിനെക്കാള്‍
മൂര്‍ച്ചയുള്ള
ആയുധമാന്ന്
മൗനം
അതുകൊണ്ടാണല്ലോ
അവന്റെ മൗനം
അവളുടെ ആത്മഹത്യയില്‍
കലാശിച്ചത്


                                                                                                                                                                              



വിസ്മയ

മന്ദാരം

മണ്ണിന്റെ മാധുര്യമൊന്നുതന്നെ
മന്താരമേ നിന്റെ മഞ്ഞുതുള്ളി
മാകന്തതോപ്പിലായ് നീ വിരിയും
അത് കാണുവാന്‍ ഞാനുമോടിയെതും
ഗന്തവും ഭംഗിയും നരുവേന്മയും
മനസ്സില്‍ പകര്‍ന്നു നീ നിന്നുവല്ലോ
ശലഭാങ്ങലാകയും ശോഭിതരായ്
ഏറെ മിടങ്ങാതെ വന്നുവല്ലോ 

                                                                                                                                                                              

അനുവിന്താ എസ് ഗണേഷ്


തേനരുവി
കളകളം പാടുന്ന തേനരുവി
നിന്നെ കാണാനെന്തു ഭംഗി
ഓടിയൊളിക്കും നിന്‍ സൌന്തര്യം
ഇന്ന് വാടികരിയുകയെന്നോ
സുവര്‍ണ്ണ സംഗീതം മൂളുന്ന
നീയല്ലോ എന്നുമീ നാടിന്‍ വരദാനം
കൊതിക്കുന്നു വീണ്ടും വീണ്ടും
നിന്റെ ഈ പോട്ടിചിരികുവേണ്ടി

                                                                                                                                                                              




മുഫീദ സുരയ്യ

ഓര്‍മ്മകള്‍

വിരഹസാന്ദ്രമാം വിണ്ണിന്റെ ദുഖമായ്
മഴ കണ്ണീരൊഴുക്കുന്നു
നീയുമറിയുമോ ഭൂമീ എന്‍
മനസ്സിലെരിയും ചുടു തീക്കനല്‍
എത്ര വെള്ളമോഴിച്ചാലും
അനയാതെയത് വീണ്ടും

                                                                                                                                                                              




ഫാത്തിമ മുഫ്സിന

                                                                                                                                                                              





മഹിമ കെ
                                                                                                                                                                              


അഞ്ജന ഗോപിനാഥ്


വീട്

അപ്പമറക്കറുടെ കയ്യില്‍ നിന്ന് അയാളുടെ ഭാര്യ കുറുന്തി വില പേശി വാങ്ങിയ ചുവന്ന സാരിയില്‍ നോക്കി നില്‍ക്കവേ കണ്ണുകള്‍ ഇപ്പോള്‍ താഴെ വീഴും എന്ന പടിയായി . അപ്പോഴാണ്‌ മകന്‍ ടി വി ഓണ്‍ ചെയ്തത് . വെളിയിലെ ചവറ്റുകൊട്ടയില് നിന്ന് അവന് തിരഞ്ഞു കണ്ടുപിടിച്ച ഹൊറര് മൂവി " ദി ഹണ്ടട് മേക്കര് ". കുറുന്തി അപ്പോഴും മനോരമ വീക്കിലിയില് നിന്ന് കണ്ണെടുത്തിട്ടില്ല. എല്ലാ നോവലുകളും ജീവിതമാണെന്ന് അവള് അന്ധമായി വിശ്വസിച്ച് കൊണ്ടിരുന്നു. എറിഞ്ഞടങ്ങിയ അടുപ്പ് മിനിഞ്ഞാന്ന് കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറിനു നേരെ നീരസത്തോടെ നോക്കി. എന്നിട്ടും, ഒരു തിരിച്ചറിവുമില്ലാതെ എച്ചിലിന്റെ പുറത്തു നിന്ന് കാക്കകള് മേയുകയാന്ന്.